ജറുസലം: വൈറ്റ് ഹൗസിന്റെ പടിയിറങ്ങും മുമ്പ് ഗാസയിൽ വെടിനിർത്തൽ യാഥാർത്ഥ്യമാക്കാൻ ജോ ബൈഡന്റെ ഭഗീരഥ പ്രയത്നം. ഖത്തറിൽ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. ......
ടിബറ്റിൽ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച രാവിലെയാണ് റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായത്.......
ന്യൂഡൽഹി: മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നത് ഹൂതി വിമതരെന്ന് യെമൻ എംബസി. ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ് നിമിഷപ്രിയയുടെ കേസ് നടന്നതെന്നും ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചതെന്നുമാണ് ഇന്ത്യയിലെ യെമൻ എംബസി വ്യക്തമാക്കുന്നത്. ......
ഒട്ടാവ: കാനഡയിൽ ഭരണകക്ഷിക്കുള്ളിൽ തർക്കം രൂക്ഷമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിക്കായി സ്വന്തം പാർട്ടിയായ ലിബറൽ പാർട്ടിക്കകത്തുതന്നെ ആവശ്യം ശക്തമായിരിക്കുകയാണ്. ......
2023 ഒക്ടോബറിൽ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനുപിന്നാലെ ബന്ദിയാക്കിയ യുവതിയുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. ലിറി അൽബാഗ് എന്ന പത്തൊൻപതുകാരിയുടെ വീഡിയോയാണ് ഹമാസ് പുറത്തുവിട്ടത്. ......
വാഷിങ്ടൺ: പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലയണൽ മെസ്സിക്കും. ഫുട്ബോൾ സൂപ്പർ താരം മെസി ഉൾപ്പെടെ 19 പേർക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ......
ക്രൂര വന്യമൃഗങ്ങളുള്ള കാട്ടിൽ അകപ്പെട്ട ഏഴു വയസുകാരനെ അഞ്ച് ദിവസത്തിന് ശേഷം രക്ഷപെടുത്തി. സിംബാബ്വെയിലെ മാട്ടുസാഡോണ ദേശീയ പാർക്കിനുള്ളിൽ അകപ്പെട്ട കാസവിസ്വ വിഭാഗത്തിലുള്ള ടിനോടെൻഡെ പുഡു എന്ന ഏഴ് വയസുകാരനെയാണ് അത്ഭുതകരമായ രീതിയിൽ രക്ഷിച്ചത്. ......
സിറിയയിലെ അണ്ടർഗ്രൗണ്ട് മിസൈൽ നിർമാണ കേന്ദ്രം കമാൻഡോ ആക്രമണത്തിൽ ഇസ്രായേൽ തകർത്തു. പടിഞ്ഞാറൻ സിറിയയിലെ മസ്യാഫ് പ്രദേശത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഡീപ് ലെയർ എന്നറിയപ്പെടുന്ന ഭൂഗർഭ മിസൈൽ നിർമാണ കേന്ദ്രമാണ് ഇസ്രയേൽ തകർത്തത്. ......
യൗവനം തിരിച്ച് പിടിക്കാൻ നാൽപ്പത്തേഴുകാരി മകൻറെ രക്തം സ്വീകരിക്കാനൊരുങ്ങുന്നു. ലോസ് ആഞ്ചലസ് സ്വദേശിനിയായ മാർസെല ഇഗ്ലേഷ്യയാണ് യൗവനം തിരിച്ചുപിടിക്കാൻ വിചിത്രരീതി സ്വീകരിച്ചിരിക്കുന്നത്. ......
വാഷിങ്ടൻ: അമേരിക്കയിൽ പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണം നടത്തിയത് മുൻ സൈനിക ഉദ്യോഗസ്ഥൻ. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത് മുൻ സൈനിക ഉദ്യോഗസ്ഥനായ ഷംസുദ്ദിൻ ജബാർ ആണെന്ന് പൊലീസ് വ്യക്തമാക്കി. ......